
sreenath
blogs from bangalore




രക്തം ദാഹിക്കുന്ന പല്ലുകളുണ്ടെനിക്ക് ; കൂർത്തു നീണ്ട നഖങ്ങളുണ്ടെനിക്ക് ; കറുത്തിരുണ്ട കണ്ണുകളാണെനിക്ക് ; അതിരു കവിഞ്ഞ വികാരങ്ങളാണെനിക്ക്; അതെല്ലാം മറയ്ക്കുന്ന മൃദുലമായതൊരുപുതപ്പാണെന്റെയഹങ്കാരം; തലോടാൻ കൊതിക്കുന്ന പട്ടിന്റെ തോലാണെന്റെയഹംഭാവം.
Posted on 7 November 2021 | 4:35 am
Read postഅന്നൊരു വൈകീട്ട് ഞാനും ഭാര്യയും ടിവി ക്കു മുന്നിലിരുന്നു. അവളുടെ വലതു കയ്യ് എട്ടാം മാസമായ നിറവയറിനെ തലോടിക്കൊണ്ടിരുന്നു. അത് കോവിഡ് കാലത്തിനു മുന്നെ നടന്നതിന്റെ പാർശ്വഫലം. അതുനോക്കിയിരുന്ന എന്റയിടം കൈ എന്റെ നിറ-കുട വയറിനു മീതെ അലസമായി കിടന്നു. അത് കോവിഡ് കാലത്ത് നടക്കുന്നതിന്റെ പാർശ്വഫലം.
Posted on 3 November 2020 | 2:42 am
Read postപത്താംക്ലാസിലെ പിഞ്ചു കുഞിന്റെ കാലാലയ മോഹങളുടെ കഴുത്തൂ ഞെരിച്ചാണ് ആ വർഷം പ്ലസ് റ്റു വന്നത്. സ്വർണ്ണ ചങലകളണിഞവരുടെയും, ഒരിക്കലും മുഷിയാത്ത വെള്ള വസ്ത്രമണിഞവരുടെയും മക്കൾ അവസാന വർഷ കലാലയജീവിതത്തിന്റെ സുഘമറീയാൻ മുന്നേ സ്ഥലം പിടിച്ചിരുന്നു. അതറിയാതെ എന്റഛൻ എന്നേയും കൊണ്ട് ക്രൈസ്റ്റ് കോളെജിന്റെ പടി കയറി.
Posted on 14 November 2018 | 4:38 am
Read postplz click here...
Posted on 16 March 2009 | 5:31 pm
Read postചുരുട്ടും, തമ്പാക്കും എന്റെ വായക്കുള്ളില്‍ ഉണ്ടാക്കിയ കറ വളരെ വേഗത്തില്‍ എന്റെ ഹൃദയത്തിലേക്കും പടര്‍ന്നിരുന്നു. മുഴുവനും തുറന്നു പിടിക്കാന്‍ പറ്റാതെ എന്റെ കണ്ണുകള്‍ സദാ സമയവും. എങ്ങും, എപ്പൊഴും ആസക്തികളോടുള്ള അടങ്ങാത്ത അഭിനിവേശങ്ങള്‍ മാത്രം. കൊഴുപ്പുകൂട്ടാന്‍ പുറത്ത് വര്‍ഷം തകര്‍ത്തു പെയ്തു. കടിച്ച...
Posted on 23 September 2008 | 11:55 am
Read post"ന്റെ അമ്മിഞ്ഞക്കുട്ടീ.... നീ പൊയല്ലോ മോളേ.... അമ്മക്കിനി ആരാള്ളേ മൊളേ... അയ്യോ..." തണുപ്പില്‍ മൂടിയ പുലരിയില്‍ അയല്‍വാസികളെല്ലാം ഉണര്‍ന്നത് ആ നിലവിളികേട്ടായിരുന്നു. അരുതാത്തതെന്തോ നടന്നുവെന്ന് മനസ്സിലാക്കിയവര്‍ കല്യാണീടെ വീട്ടിലേക്കോടി... ഞാനും ആ വീട്ടിലേക്ക് വേഗത്തില്‍ നടന്നു.... പോകുന്ന വഴിയില്‍...
Posted on 25 July 2008 | 9:12 am
Read post