ഇരകളുടെ നീതി.
"ഇരകളുടെ നീതി." ചൂണ്ടയില്‍ കോര്‍ക്കപ്പെടുന്ന ജീവനുള്ള ഇരകള്‍ക്ക് കിട്ടാത്ത നീതി .. ഇര കൊത്തി വിഴുങ്ങുന്ന മത്സ്യങ്ങള്‍ക്കു- മില്ലാത്ത നീതി.. അറുത്തെയെറിയപ്പെടുന്ന ഇരുകാലി തലകള്‍ക്കും കിട്ടുന്നില്ലല്ലോ നീതി. "വിധവ" ഒഴുക്ക് നിലച്ച നദിപോലെ.. തളം കെട്ടിക്കിടന്ന്; മണ്ണിലേക്കുള്‍വലിഞ്ഞ് വരണ്ടുണങ്ങി ; വിണ്ടുകീറി.. ഒടുവിലൊരു നാളമായ്.. അഗ്നിയായ്..ധൂളിയായ്